തൂവൽസ്പർശം 2025
- BY mothers charity
- Mar 28, 2025
പ്രിയമുള്ളവരേ ,
കലയും കാരുണ്യവും കൈപ്പുണ്യവും സംഗമിക്കുന്ന അപൂർവമായൊരു ഇവന്റ് ആണ് മാർച്ച് 29 ന് ഡർബി ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന മെഗാഷോ . രാവിലെ 11 മണി മുതൽ വൈകുന്നേരം 8 മണി വരെ ഇവന്റ് നടക്കുന്നത് . കാർ പാർക്കിങ് ചെയ്യാനുള്ള പോസ്റ്റ് കോഡ് പോസ്റ്ററിൽ ചേർത്തിരിക്കുന്നു
ഒരു ദിനം നീണ്ടുനിൽക്കുന്ന കലാവിരുന്നുകൾ, കൂടാതെ യുകെയിലെ പ്രശസ്തരായ പാചകപ്രമുഖർക്കൊപ്പം മദേഴ്സ് ചാരിറ്റിയുടെ സഹയാത്രികരായ അമ്മമാരുടെ കൈപ്പുണ്യവും വാത്സല്യവും ഒന്ന് ചേരുന്ന സ്വാദിഷ്ടഭക്ഷണവും മിതമായ നിരക്കിൽ ഒരുക്കിയിട്ടുണ്ട് .
ഫുഡ് ഫെസ്റ്റിലെ വിഭവങ്ങൾ രുചിച്ചു നോക്കാൻ അല്പം കാശ് കയ്യിൽ കരുതണേ ..
ദയവായി ഈ കാര്യങ്ങൾ കൂടി ഓർമ്മയിൽ വെക്കണേ ..
1. മദേഴ്സ് ചാരിറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് ഫുഡ് സെയിൽ നടത്തുന്നത് .
2. ഒരു ചില്ലികാശ് പോലും നഷ്ടപ്പെടാതെ ഫണ്ട് പരമാവധി ശേഖരിച്ചു നമ്മുടെ സഹജീവികളെ സഹായിക്കാൻ സാധിക്കുന്ന രീതി നമ്മുക്ക് അവലംബിക്കാം .
സ്നേഹപൂർവ്വം
മദേഴ്സ് ചാരിറ്റി